കര്‍ത്താവേ… ഈ കല്ല്….!!
കര്‍ത്താവേ പണ്ടെന്നോ അങ്ങ് പറഞ്ഞ തിരുവചനമൊരെണ്ണം മനസ്സില്‍ വച്ച് അബദ്ധത്തിനു ഒരു കല്ല് കയ്യിലെടുത്തതാന്നേ…. സംഗതി ആകെ പൊല്ലാപ്പായിപ്പോയി.. പാപിയെ പോയിട്ട് എന്നെങ്കിലും ഒരു പാപം ചെയ്യണം എന്ന് സ്വകാര്യമായി വിശാരിക്കുന്ന ഒരുത്തനെ പോലും ഇവടെങ്ങും കണ്ടു കിട്ടാനില്ല…. ഒന്ന് കല്ലെറിയാന്‍…!! എല്ലാവരും കുറ്റവിമുക്തരാകുന്ന കാലമല്ല്യോ.. കുറ്റങ്ങള്‍ ജീവനും കൊണ്ട് നാടുവിട്ട് ഓടുന്ന കാഴ്ച ഒന്നു കാണണം ഹ ഹാ.. എന്തോരു കുതൂഹലം..!! കോരിത്തരിക്കും കേട്ടാ… ഇപ്പ നുണപരിശോധനക്കു വന്ന യന്ത്രങ്ങള്‍ നാണിച്ചു നാവും വിരലും കടിച്ചു …
ഖുര്‍ജയിലെ കവികള്‍
ഖുര്‍ജയില്‍ അവര്‍ കളിമണ്ണില്‍ കവിത എഴുതും അപ്പോള്‍ മഴവില്ലുകള്‍ നാണിച്ചു മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു നില്‍ക്കും… വെള്ളി മേഘങ്ങളുടെ നിറമുള്ള താടിയും ആകാശം പോലെ വിശാലമായ നെറ്റിത്തടത്തില്‍ നിറച്ചും ചുളിവുകളുമുള്ള അബ്ദുള്‍ ഹക്കീമിനോട് ഞാന്‍ നമ്മടെ ടീ വീക്കാര്‍ ചോദിക്കുന്നതുപോലെ ചോദിച്ചു: ഈ പാത്രത്തിന്‍റെ പണി പൂര്‍ത്തിയാകുമ്പോള്‍ അങ്ങേക്ക് എന്ത് തോന്നും? മഴവില്ല് തോല്‍ക്കുന നിറങ്ങളുള്ള ചെടിച്ചട്ടിയില്‍ പരുക്കന്‍ കൈവിരലുകള്‍ പതുക്കെ ഓടിച്ചു കൊണ്ട്, മഴക്കാല മേഘങ്ങള്‍ക്കിടയില്‍ മാഞ്ഞു പോകുന്ന സൂര്യനെപ്പോലെ, ചിരിച്ചുകൊണ്ട് ഹക്കീം ഭായ് പറഞ്ഞു.. എനിക്കപ്പോള്‍ …
ആകാശനിവാസ്
ആകാശനിവാസ്.. 24ാം നില താഴോട്ട് നോക്കുമ്പോള്‍ കുട്ടികള്‍ പൊട്ടുകള്‍ പക്ഷികള്‍ കുഞ്ഞീച്ചകള്‍ കാറുകള്‍ കളിവണ്ടികള്‍ ആണുംപെണ്ണും ഒന്നുപോല്‍ വന്മരക്കാടുകള്‍ പുല്‍മേടുകള്‍ വഴുതനങ്ങ കടുകുമണി തക്കാളി കുന്നിക്കുരു പട്ടിണീം പരിവട്ടോം കാഴ്ച വട്ടത്തെങ്ങുമില്ല. അപരിചിതരായ ചില നിഴലുകള്‍ അവിടവിടെ ..അത് സാരല്ല്യാന്നേ! ആകയാല്‍, തോഴരെ നമുക്ക് മേലോട്ട് മേലോട്ട് കയറിക്കൊണ്ടേയിരിക്കാം ഭുമി വിട്ടു ആകാശം തേടാം…
നോബേല്‍ സമ്മാനം 2011
ഇരുണ്ട വന്‍കരയുടെ തോളത്ത് നിലയ്കാതെ ഒഴുകിപ്പടര്‍ന്ന രുധിരപ്പുഴകള്‍ക്ക് മേലെ വെള്ളപ്പിറാക്കളെപ്പോലെ പറന്നിറങ്ങിയ രണ്ടു മിഴിനീര്‍ മണികള്‍… മദ്ധ്യധരണൃാഴിയുടെ തീരത്ത് തളം കെട്ടി നിന്ന നിശ്ചലതയിലേക്ക് ആളിപ്പടര്‍ന്ന മുല്ലപ്പൂമണമുള്ള ഒരു ചെന്തീക്കാറ്റ്… സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഇത്തവണ, അശാന്തിയുടെ ഇരുണ്ട വാനങ്ങളില്‍ ചിറകടിച്ചുയര്‍ന്ന ഈ കടല്‍ പ്രാവുകള്‍ക്ക്.. സൂക്ഷ്മ കണങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍ തെടിയതൊന്നും കാണാതെ പരംപൊരുളുകളുടെ ഭാണ്‍ഡക്കെട്ടുകളില്‍ കല്ലെറിഞ്ഞ്, അറിവല്ല, അറിവില്ലായ്മയാണ് സത്യം എന്ന് വിനയാന്വിതനായവന് രസതന്ത്രത്തിന്‍റെ ആദരം. ചിരസ്ഥായിത്വം തേടി വിദൂര താരങ്ങളില്‍ അലഞ്ഞവര്‍ക്ക് കറുത്തിരുന്ണ്ട …
പുഴമഴപ്പാട്ട്
(ഇത് കുട്ട്യോള്ക്കാട്ടോ!) *************************** മഴ മുറ്റത്തൊരു പുഴ തീര്‍ത്തു കരിയില പണിതു ചെറുതോണി.. കുഞ്ഞനുറുമ്പോ സഞ്ചാരി കുഞ്ഞിക്കാറ്റോ തുഴയായി.. ‘എങ്ങോട്ടാഡോ സഞ്ചാരം?’ കുഞ്ഞിക്കിളിയുടെ കിന്നാരം.. ‘പാരാവാരം കാണാനാ.. കൂടെപ്പോന്നോ മൊഞ്ജത്തി.. ‘പതിയെപ്പാറി വരുന്നു ഞാന്‍ നീയൊററക്കു തുഴഞ്ഞേ പോ.. ‘ഒറ്റയ്ക്കങ്ങനെയോഴുകുമ്പോള്‍ “മഴ-പുഴ”യെന്നു ജപിച്ചോളൂ..’ പെട്ടെന്നരയാല്‍ തളിരിലകള്‍ മഴ, പുഴയെന്നു വിറയ്ക്കുകയായ് പോട്ടക്കിണറില്‍ പോക്കാച്ചി പുഴ, മഴ പാടിപ്പാട്ടാക്കി… മോന്തായത്തില്‍ മഴത്തുള്ളി മഴ പുഴ തായമ്പകയാക്കി… തുമ്പപ്പൂവും പൂമ്പാറ്റേം പുഴ, മഴ നര്‍ത്തനമാടുകയായ് മഴ,പുഴ, പുഴ, മഴ , …
അമ്മദിനം
ആദ്യം അമ്മയും ഞാനും ഒന്ന് പിന്നെപ്പിന്നെ ഓരോ നിമിഷവും അമ്മ ഉണ്ണാന്‍, ഉറക്കാന്‍, ഊട്ടാന്‍… പിന്നീട് ആഴ്ച്ചയില്‍ ഒരമ്മ!! ഞായര്‍. ഹോട്ടല്‍ വിട്ട് കേമായി ഒരു ശാപ്പാട് അമ്മക്കൈ കൊണ്ട് കാലം പോയപ്പോ അവധിക്കാലത്ത് ഒരമ്മ കിന്നാരം പറയാനും പിന്നെ പിന്നെ കല്യാണം മൂളാനും ! പിന്നെ എപ്പോഴോ മറുനാട്ടിലായപ്പോ അന്തിയില്‍ ടെലഫോണിന്‍റെ മറ്റേ തുമ്പത്ത്… അകലെ അകലേ ഒരമ്മ “വിശേഷോന്നുല്യ അമ്മേ വച്ചോളൂ!” ഒടുവില്‍ ഇപ്പോള്‍ കൊല്ലത്തില്‍ ഒരുനാള്‍ പെട്ടെന്ന് ഞെട്ടല്‍ പോലെ ഒരമ്മ അമ്മദിനത്തിനു….
വനിതാദിനം..ശുഭം
വനിതാദിനം.. പുലര്‍ച്ചെ.. കൃഷ്ണസാവ് വീട്ടിന്‍റെ ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചു വച്ച ശേഷം ഭാര്യോട് പറഞ്ഞു : “ ഇയ്യിന്നു ചായണ്ടാക്കണ്ട, ഒന്നുംണ്ടാക്കണ്ട. മ്മക്ക് പീടികേന്നു പുട്ടും കടലേം വാങ്ങാ ട്ടാ..” ഭാര്യ രാധമ്മ ഒന്ന് മന്ദഹസിച്ചു. ന്നട്ട് ഇപ്രകാരം : “ഓ! ഇത് മ്മടെ വനിതാദിന പ്രമേയം..ല്ലേ? ഇങ്ങക്ക് വേറെ പണിയോന്നുല്ല്യ ആര്യപുത്രാ? അനങ്ങാണ്ടിരുന്നാ ഇനിക്ക് പിത്തം വരുല്ലേ?.” (അത് വിത്തിന്‍ കൊട്ടേഷനാട്ടാ ..!) “ബേണ്ട. അത് ശെരിയാവില്ലട്ടാ..” സാവ് ആദര്‍ശത്തില്‍ ഉറച്ചു നിന്നു. ആ നില്‍പ്പ് …
ഉത്തരത്തിനു കാത്തുനില്‍ക്കാനാവാത്ത ചോദ്യങ്ങള്‍
രാജാക്കമ്മാര് ഉടുതുണിയില്ലാതെ ഇങ്ങനെ രാപ്പകല്‍ ചെണ്ടേംകൊട്ടി ഊരുചുറ്റീട്ടും രാജാവ് നഗ്നനാണ് എന്ന് ആരോരും വിളിച്ചുപറയാത്തതെന്തണ്? മ്മടെ പണ്ടത്തെ കഥയിലെ ആ കുട്ടി ഇപ്പൊ എവട്യണ്?! ഒത്തിരിപ്പേര്, അന്തിയാവോളം, പല കാലം, പല കാതം, ചവിട്ടി ചുമന്ന ചെമ്മണ്‍ കലം ഇങ്ങനെ വീണ്ടും വീണ്ടും ഉമ്മറത്തിട്ടു ഉടച്ചിട്ടും ആര്‍ക്കുമാര്‍ക്കും ഈറ വരാത്തതെന്തേനു? പറഞ്ഞ (നുണ) തന്നെ വീണ്ടും വീണ്ടും..ണ്ടും.ണ്ടും.. തിരുവായ്മൊഴിഞ്ഞ് പടം പിടിച്ചോണ്ടിരിക്കുമ്പൊ ആരും കൂവാത്തതെന്താ? കോട്ടുവായിടാത്തതെന്താ? വലിയോരായോരൊക്കെ അവനവനോടും അനുചരന്മാരോടും മാത്രം സംസാരിക്കുകയും മ്മളെ കാണുമ്പോ, മുഖത്തെ …
Continue reading “ഉത്തരത്തിനു കാത്തുനില്‍ക്കാനാവാത്ത ചോദ്യങ്ങള്‍”