ഇന്നത്തം
ഇന്നത്തം..എന്തുമാവട്ടെ മനസ്സിന്നട്ടത്തനാഥമായ് ഞാലും പഴയ പൂക്കൂട കെട്ടഴിക്കാം.. ആലസ്യത്തിന്‍ ചില്ലുകൂടുകള്‍ വിട്ടോണപ്പാട്ടൊന്നു മൂളാം പാടേ മാഞ്ഞുമാഞ്ഞില്ലാതാകും പാടത്തിന്‍ പച്ചപ്പിലേക്കും വറ്റിത്തീരും തോട്ടിറമ്പിലെ പഴയ തുമ്പിതോപ്പിലേക്കും തെളികണ്ണുമായ് ചെന്നിറങ്ങാം.. കാണും പത്തു തുമ്പകളിപ്പോഴും കൂടെ കണ്ണിരുമായഞ്ചാറുമുക്കുറ്റിയും നാണത്താലേ നീല ച്ചോരൊടിച്ചുകുത്തിയും കൂടെക്കൂട്ടാമിവരെയോക്കെയും പിന്നെയില്ലാ മുറ്റത്തോരിത്തിരി കിട്ടാച്ചാണകം മേഴുകാം.. എന്നിട്ടില്ലായ്‌മ, വല്ലായ്മയെല്ലാം മറ- ന്നെല്ലാവര്‍ക്കുമായ്, നിനവോടെ നിറമനസ്സോടെ, സ്നേഹത്തിന്‍ കുഞ്ഞിപ്പൂക്കളം തീര്‍ക്കാം… *** കൃകു 21, ആഗസ്റ്റ് 2012
പഴംചൊല്‍ പതിരുകള്‍
പഴംചൊല്‍ പതിരുകള്‍ പന്ത്രണ്ടു സീരിയലും കണ്ടു മടുത്തപ്പോ മടിയന്‍ ഒരു മല ചുമക്കാം എന്നു കരുതി. മല നോക്കി ചെന്നപ്പോ മലയൊക്കെ ഫ്ലാറ്റ്! അവടെല്ലാം അംബരം ചുംബിക്കും ഫ്ലാറ്റ്! * വഴിവാണിഭമേന്തോന്നെന്നറിയാനായ് നമ്മടെ പുന്നരപ്പോന്നാട്, പാത്തുമ്മേടാട്, അയല്‍പക്കത്തങ്ങാടീല്‍, ഇല വാങ്ങാന്‍ പോയി ഇല വാങ്ങാന്‍ ചെന്നപ്പൊളെന്താണ് പുകില്! അങ്ങാടി പൂട്ടിയിട്ടമ്മായി പോയെന്നൊരു പാട്ടിന്‍റെ കൂത്ത്.. അങ്ങാടി നിന്നെടത്തമ്പമ്പോ മാള്‍, മാള്‍.. മിന്നിത്തിളങ്ങുന്ന മാള്‍, പുലിവാല്‍/ള്‍… * ഇന്നത്തെയത്താഴം പഴംചോല്ലോണ്ടാവാം എന്നും നിരൂപിച്ചു കുട്ട്യോളടമ്മ അരനാഴി പഴംചോല്ലെടുത്തൊന്നു പാറ്റി …
ആസ്തമനങ്ങള്‍
ഓരോ സൌഹൃദവും ഒടുങ്ങുന്നത് സൂര്യാസ്തമനം പോലെയാണ്.. മനസ്സിന്‍റെ പടിഞ്ഞാറേ മാനത്ത് നിറച്ചും ചേംചോര പടരും, നേര്‍ത്ത വേദനയുടെ കൂര്‍ത്ത വെള്ളിസ്സൂചികള്‍ ഒന്നൊന്നായി ആണ്ടുകയറും, ഓര്‍മ്മപ്പക്ഷികള്‍ ഓരോരുത്തരായി തിരിച്ചു പറക്കും, കാറ്റ് ഒച്ചയനക്കാതെ ഉള്ളിലെ ഇലകളില്‍ പടര്‍ന്ന് വിതുമ്പും സ്നേഹത്തിളക്കങ്ങള്‍ പതുക്കെപ്പതുക്കെ കടലും ആകാശവും പോലെ എല്ലാം മായ്ക്കുന്ന ഇരുളിലലിയും.. ചീവീടുകള്‍ മാത്രം തത്വജ്ഞാനികളെപ്പോലെ ചിലച്ചു കൊണ്ടിരിക്കും.. ഒടുവില്‍ നിദ്രയുടെ കട്ടിക്കംബിളിയില്‍ ദുസ്വപ്നങ്ങളെപ്പുണര്‍ന്നു അറിയാതെ ഉറങ്ങും.. നാളെ അസ്തമിക്കാനായി സൂര്യനുദിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ.. എന്നിട്ടെന്തു? വീണ്ടും ഉദയം.. വീണ്ടും …
ഒന്ന് ചോയിച്ചോട്ടെ?
അല്ലാ, ഒരു കാര്യം ചോയിച്ചോട്ടെ? ഇനി ഇപ്പൊ എങ്ങണ്ടാ തിരിയണ്ടെ? ഒരു മെലിഞ്ഞ മൂപ്പര് പറഞ്ഞു എടത്തോട്ടു തിരിഞ്ഞിട്ടു, നേരെ നടന്നിട്ട്, നികത്യ പാടം കടന്നിട്ടു വെള്ളം വററൃ പോഴേന്‍റെ പാലം കേറീട്ട് കുത്തനെ മേപ്പട്ട്… പിന്നെ വലത്തോട്ട്… ശ്ശി നടന്നേ, ന്ന്‍ട്ടോ? ചുറ്റിത്തിരിഞ്ഞ് ഇബടെന്നെ എത്തി.. മറ്റെ തടിച്ച മൂപ്പര് പറഞ്ഞത് വലത്തോട്ട് തിരിഞ്ഞിട്ട് മൈതാനം പോലത്തെ റോഡീക്കൂടെ കുത്തനെ നടന്നിട്ട്, ചവറുകൂനേം താണ്ടീട്ടു, ( മൂക്ക് പൊത്തിപ്പിടിച്ചിട്ടു) പിന്നെ ഇറങ്ങീട്ട് എടത്തോട്ട്… അങ്ങനേം നടന്നേ..അപ്പളും.ദാ, …
പ്ലാസ്റ്റിക് കാലത്തെ പ്രണയം
നോക്കെന്‍റെ പ്രണയിനീ, ഡിയറീ, ഭവതി ഇപ്രകാരം ഏതെങ്കിലും പഴയ നോവലൊക്കെ വായിച്ചിട്ട് “ച്യാട്ടന്‍റെ കൈപിടിച്ച്.. കാറ്റ്, കുളിരു, ചെന്താമര, അമ്പലക്കുളം, പച്ചനെല്‍പ്പാടം” എന്നൊക്കെ പറഞ്ഞാലേ..സോറി അതൊന്നും നടക്കുന്ന കാര്യല്ല ട്ടോ..! പിന്നെ നമ്മടെ ഭീംസെന്‍ അങ്കിള്‍ പാടുപെട്ടു പാന്ജലി ആണ്ടിക്ക് വേണ്ടി കല്യാണ്‍ സൌഗന്ധിക്ക് ഫ്ലവര്‍ കൊണ്ടന്ന പോലെ ഇടക്ക് ഇല്ലിമുളം കാടിന്‍റെം പച്ചപ്പ്നംതത്തെടേം ഒക്കെ ഓരോ ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്യാം.. അതിനന്നെ എത്ര കൊതുകുകടി കൊണ്ടിട്ടാ എന്നറിയണം സ്വീറ്റീ…പ്ലീസ്.. പിന്നേയ് ലല്ലലലം പാടുന്ന തെന്നല്‍സും …
വാഗ്മാലിന്യം
ഇയ്യിടെയായി മാലിന്യക്കൂമ്പാരങ്ങള്‍ക്കി ടയില്‍ ഒരുപാട് വാക്കുകള്‍ കാണപ്പെടുന്നുണ്ടത്രേ..! ചിറകൊടിഞ്ഞ വാക്കുകള്‍, പാതിവെന്ത വാക്കുകള്‍, ചതഞ്ഞ വാക്കുകള്‍, ചത്ത വാക്കുകള്‍ നന്മ നിറഞ്ഞ വാക്കുകള്‍, നട്ടെല്ലൊടിഞ്ഞ വാക്കുകള്‍.. കറുത്ത പ്ലാസ്റ്റിക് കവറില്‍ വലിച്ചെറിയുന്ന ചീഞ്ഞ വാക്കുകളാണ് അസഹ്യം.. ചീമുട്ടയെ വെല്ലുന്ന ദുര്‍ഗന്ധമാണവയ്ക്ക്.. പറയേണ്ടിടത്ത് പറയാതെ പോയ വാക്കുകളാണ് കൂട്ടത്തിലേറെയും എന്ന് ഗവേഷകര്‍.. പേടിച്ചരണ്ട് ചുളുങ്ങിപ്പോടിഞ്ഞുപോയ വാഗ്വിലാസങ്ങള്‍ പലതുണ്ട് എന്ന് സ്വ ലേ.. അരുമക്കണ്ണ്‍ മിഴിച്ച്, ഉണ്ണിവാ പൊളിച്ച് തലപോട്ടിക്കിടന്ന ഒരു കുഞ്ഞുവാക്ക് ഒരുപാട് പാന്ഥനയനം നനച്ചു പോല്‍.. ‘ഞാനെ’ന്നോരൂക്കും …
ഒന്നു കരയിക്കാന്‍
നിന്മിഴികളില്‍ നിശ്ചലം നൊമ്പരക്കരിംകടല്‍ മുഖത്തോ ശൂന്യമാം മരുഭൂവിന്‍മഹാമൌനം ഇമയനങ്ങാതെ, കൃഷ്ണശിലയില്‍ കാലം തീര്‍ത്ത അലറും കൊടുംകാറ്റിന്‍ ശില്‍പ്പം പോലെ നീ.. കലങ്ങിത്തിമര്‍ത്തൊ ഴുകും കാബൂള്‍ നദിക്കരയില്‍…. എന്‍റെ ഗവേഷണച്ചോദ്യങ്ങള്‍, ഉത്തരം കിട്ടാതെ, നിന്മിഴിനീരുറഞ്ഞ ഹിമ മഹാ ശിഖരങ്ങളില്‍ അഞ്ഞാഞ്ഞിടിച്ച്, ചിറകൊടിഞ്ഞ പക്ഷികളെപ്പോല്‍ ചിന്നിച്ചിതറി പിടഞ്ഞുവീണു കൊണ്ടിരിക്കെ, നീളന്‍ താടിയില്‍ നിറയെ സ്നേഹം കുരുക്കിയിട്ട കാബൂളിവാലയെപ്പോലുള്ള ഡോക്ടര്‍ മുഹമ്മദ് ഖാന്‍ പരിഭ്രാന്തിയില്‍ പ്രതീക്ഷ കലര്‍ത്തിക്കൊണ്ടു പറയുകയാണ്: “സുഹൃത്തേ, ഇനിയും ചോദിച്ചുകൊണ്ടേയിരിക്കു.. കല്ലുപൊലെയും മുള്ളുപോലെയും പൂവുപോലെയുമുള്ള ചോദ്യങ്ങള്‍ തീക്കനല്‍ പോലെയും …
കാഞ്ചനക്കൂട്
അന്ന് തടവറയില്‍ ഭയം കറുത്ത മഞ്ഞു പോലെ കനത്തു നിറയുമ്പോളും അടഞ്ഞ കിളിവാതിലിന്‍റെ തുരുമ്പിച്ച അഴികള്‍ക്കിടയിലൂടെ പ്രതീക്ഷയുടെ കുഞ്ഞുറുമ്പുകള്‍ ഘോഷയാത്ര ചമച്ചിരുന്നത് എനിക്കൊര്‍മയുണ്ട്.. എല്ലാം ഞെരിച്ചമര്‍ത്തുന്ന കനത്തപദഗര്‍വഘോഷങ്ങള്‍ അടുത്തടുത്ത് വരുമ്പോളും അകത്തൊരു കിളി ആകാശം തേടി ചിറകടിക്കുന്നത് ഞാനറിഞ്ഞിട്ടുണ്ട്.. ഇരുട്ട് കൊടും മാരിയായി ചുറ്റും പെയ്തിറങ്ങുമ്പോളും അകലെ നിന്ന് ഒരു മിന്നാമിന്നി തീപ്പന്തം പേറി പറന്നടുക്കുന്നത് ഞാന്‍ കണ്ടിരുന്നു… പക്ഷെ ഇന്ന് വെളിച്ചവും കാറ്റും കവിഞ്ഞു തുളുമ്പുന്ന ഈ ധാരാളപ്പരപ്പുകളില്‍ ഉറുമ്പുകള്‍ തേനുണ്ട് സുഖ നിദ്രയിലാണ്.. ആകാശക്കിളികള്‍ …
കള്ളനും പോലീസും
ആത്മഹത്യക്കു മുമ്പായി- ട്ടന്തോണിലോനപ്പനാദ്യമായ് ആത്മാര്‍ഥമായൊന്നു പൊട്ടിച്ചിരിച്ചു പോല്‍! പിന്നെ കിടപ്പറച്ചുമരിലെ കണ്ണാടി തറയിലിട്ടാഞ്ഞുട- ച്ചായതിന്‍ ശിഥിലങ്ങളില്‍ സ്വയം ദശാവതാരമായ് ദര്‍ശിച്ചു രസിച്ചു പോല്‍ ! അതുകഴിഞ്ഞോന്നായതന്നെയിഹ- പത്തായി കണ്ടതിന്നുന്മാദ- മുള്ളിലൊരു തുടിയായുണരവേ കൂര്‍ത്തചില്ലാല്‍ കൈത്തണ്ടയില്‍ ഹംസഗാനം ചമച്ചുപോല്‍! അന്തിയിലിളവെയിലെന്നപോല്‍ മൃത്യുവിന്നന്ധകാരത്തി- ലലിയുന്നതിന്‍ മുമ്പായ് ലോനച്ചനീവിധം ചോരയാല്‍ ചുമരില്‍ കുറിച്ചിട്ടു പോല്‍: “ഈ തമാശക്കു കാരണം നിങ്ങളല്ലാ, പലിശമാത്തനല്ലാ, ചത്ത ഞാന്‍ പോലുമല്ലെന്‍റെ മാളോരേ, മീശപ്പോലീസേ! എങ്കിലും ചുമ്മാതെ നേരംപോക്കായിട്ടെയ് മ്മക്ക് കള്ളനുംപോലീസു മായ് കളിക്കാം.. ഞാനാകാം പോലീസ് …
ഭ്രാന്താചലം
ഇവിടെയിപ്പോള്ളുന്ന പാറതന്നുച്ചിയില്‍, കാഞ്ഞിരക്കാതലില്‍, ഞാന്‍, എന്നെ സ്വയം തളച്ചിട്ടിരുന്നതിന്‍ പോരുളുരുക്കഴിക്കുവാന്‍, കൂട്ടരേ, പന്തിരുകുലത്തിന്‍റെ ജാതകം വായിക്കേണ്ട, ഒറ്റയ്ക്ക് ഞാനന്നു മനംനൊന്തലറുന്നതു കേട്ടു ഞെട്ടിയ പാവം നിളയോടു ചോദിക്കേണ്ട.. ഒടുവിലെന്‍ ദീനാലാപം കടുംതുടിയാക്കി കൊടും താണ്ഡവമാടിയ ദേവിക്കുമറിയില്ല.. നേരെന്നു സര്‍വരും ചൊല്ലുന്ന നദിയുടെ നേരെയെതിരായി നീന്തി നീങ്ങീടവേ, എല്ലാരുമെല്ലാതുമെല്ലാംമറന്നുറങ്ങീടുന്ന രാത്രികളുടെ നൊമ്പരം നെഞ്ചിലേറ്റീടവേ, കര്‍മധര്‍മ്മങ്ങള്‍തന്‍പേരിലാരോ പരസ്പരം വെട്ടുന്ന വാള്‍മുറിവുകള്‍ സ്വയമെറ്റു വാങ്ങവേ, ഒരു കാലിലെ മന്ത് മറ്റൊന്നിലേയ്ക്കാക്കി സ്വയമാശ്വസിക്കാന്‍ ശ്രമിച്ചു മടുക്കവേ, ഒടുവിലെല്ലാപടയുമവനവനവനോ— ടരാടിത്താന്‍ തീരു,മെന്നറിഞ്ഞിടവേ, ജന്മജന്മാന്തരങ്ങള്‍തന്‍ ചുടുമണല്‍പ്പാതകള്‍ …
