ഒന്ന് ചോയിച്ചോട്ടെ?
അല്ലാ, ഒരു കാര്യം ചോയിച്ചോട്ടെ?
ഇനി ഇപ്പൊ എങ്ങണ്ടാ തിരിയണ്ടെ?
ഒരു മെലിഞ്ഞ മൂപ്പര് പറഞ്ഞു എടത്തോട്ടു തിരിഞ്ഞിട്ടു,
നേരെ നടന്നിട്ട്, നികത്യ പാടം കടന്നിട്ടു
വെള്ളം വററൃ പോഴേന്റെ പാലം കേറീട്ട്
കുത്തനെ മേപ്പട്ട്… പിന്നെ വലത്തോട്ട്…
ശ്ശി നടന്നേ, ന്ന്ട്ടോ?
ചുറ്റിത്തിരിഞ്ഞ് ഇബടെന്നെ എത്തി..
മറ്റെ തടിച്ച മൂപ്പര് പറഞ്ഞത് വലത്തോട്ട് തിരിഞ്ഞിട്ട്
മൈതാനം പോലത്തെ റോഡീക്കൂടെ
കുത്തനെ നടന്നിട്ട്, ചവറുകൂനേം താണ്ടീട്ടു,
( മൂക്ക് പൊത്തിപ്പിടിച്ചിട്ടു) പിന്നെ ഇറങ്ങീട്ട് എടത്തോട്ട്…
അങ്ങനേം നടന്നേ..അപ്പളും.ദാ, ഇബടെന്നെ ..
കുട്ട്യേ, ഇയ്യ്, മക്കാറാക്കാണ്ടെ,
ഒരു വയി പറഞ്ഞു തരോ..
പഠിപ്പും വിവരോം ഒക്കെ ള്ള ആളല്ലേ?
എടങ്ങറായിട്ടാ.
ഞ്ഞി എങ്ങടാ തിരിയണ്ടെ?
അബടെ എത്തണ്ടേ?
***************************
കൃകു 31, July 2012
