പുഴമഴപ്പാട്ട്
(ഇത് കുട്ട്യോള്ക്കാട്ടോ!)
***************************
മഴ മുറ്റത്തൊരു പുഴ തീര്‍ത്തു
കരിയില പണിതു ചെറുതോണി..
കുഞ്ഞനുറുമ്പോ സഞ്ചാരി
കുഞ്ഞിക്കാറ്റോ തുഴയായി..
‘എങ്ങോട്ടാഡോ സഞ്ചാരം?’
കുഞ്ഞിക്കിളിയുടെ കിന്നാരം..
‘പാരാവാരം കാണാനാ..
കൂടെപ്പോന്നോ മൊഞ്ജത്തി..
‘പതിയെപ്പാറി വരുന്നു ഞാന്‍
നീയൊററക്കു തുഴഞ്ഞേ പോ..
‘ഒറ്റയ്ക്കങ്ങനെയോഴുകുമ്പോള്‍
“മഴ-പുഴ”യെന്നു ജപിച്ചോളൂ..’
പെട്ടെന്നരയാല്‍ തളിരിലകള്‍
മഴ, പുഴയെന്നു വിറയ്ക്കുകയായ്
പോട്ടക്കിണറില്‍ പോക്കാച്ചി
പുഴ, മഴ പാടിപ്പാട്ടാക്കി…
മോന്തായത്തില്‍ മഴത്തുള്ളി
മഴ പുഴ തായമ്പകയാക്കി…
തുമ്പപ്പൂവും പൂമ്പാറ്റേം
പുഴ, മഴ നര്‍ത്തനമാടുകയായ്
മഴ,പുഴ, പുഴ, മഴ , മഴ പുഴ
മാമഴ, പൂമഴ, പൂന്തേന്‍ മഴ…
നാടും നഗരവുമോന്നിച്ചിങ്ങനെ
പുഴ മഴയുത്സവമാടുമ്പോള്‍
നമുക്കുമോപ്പം പാടിക്കേറാം
മഴയോ മഴ, പുഴയോ പുഴ,
മഴ, പുഴ, പുഴ, മഴ, മഴ മഴ
മഴ, മഴ, മഴ, പുഴ, പുഴ, പുഴ….
