“മാന”ത്തിന്‍റെ പല മാനങ്ങള്‍

തീരുമാനം, സ്വാഭിമാനം, ചെമ്മാനം,
വര്ത്തമാനം, വരുമാനം, അവമാനം,
എന്നിപ്രകാരം മാനങ്ങള് പലതരമാണല്ലോ..
ഓരോ തരം തീരുമാനത്തിനും പലതരം മാനങ്ങളാകാം
എന്നിങ്ങനെ പണ്ടേക്കു പണ്ടേ കേട്ടു പോരുന്നുണ്ട്
എന്നിരിക്കിലും
ഇയ്യിടെയായി ഓരോരോ തീരുമാനത്തിലും
വര്ത്തമാനത്തിലും എത്രയെത്ര മാനമെന്ന്
എണ്ണിയെണ്ണി നമ്മടെ ഒറിജിനല് മാനം—
ന്നുവച്ചാല്, വാനം, ഗഗനം, നഭസ്സ്, വിഹായുസ്സ്–
അന്തം വിട്ടു നില്ക്കുന്നത് കണ്ടവരുണ്ട്..എന്നും
സര്വ മാനങ്ങള്ക്കും മീതെയുള്ള മാനത്തിനു
ഇയ്യിടെ വരുമാനം എന്ന് തന്നെയാണ് പേരെന്നും
പറഞ്ഞു കേക്കുനുണ്ട് ട്ടാ…
ഒന്നു നിന്നു തിരിയുമ്പോഴേക്കും
സ്വാഭിമാനം അവമാനമാവുന്നതും
മാനഭംഗം അലങ്കാരമാവുന്നതും
കണ്ടുകണ്ടങ്ങിരിക്കുന്ന നമ്മളോടു
നമ്മള് എന്തരു പറവാന്?
ഉമ്മ സമരത്തില് നാം കണ്ട സര്വ മാനാവമാനങ്ങളെയും
ഉള്ക്കൊള്ളാന്
ഉമ്മാനങ്ങള് എന്നൊരു പദം തന്നെ വേണ്ടി വരും..
ഈ ഒരു ലൈന് സമ്മതമെങ്കില്
മദ്യമാനങ്ങള്, കോഴമാനങ്ങള്
എന്നീവിധം നിരവധി മാനങ്ങള് മലയാണ്മക്ക് നല്കുവാനാവും
എന്നൊരു മാനവും ഇതിനുണ്ടേ….
******************************
കൃകു 25/നവംബര്/2014

Leave a Reply

Your email address will not be published. Required fields are marked *