ആകാശനിവാസ്

ആകാശനിവാസ്.. 24ാം നില
താഴോട്ട് നോക്കുമ്പോള്‍
കുട്ടികള്‍ പൊട്ടുകള്‍
പക്ഷികള്‍ കുഞ്ഞീച്ചകള്‍
കാറുകള്‍ കളിവണ്ടികള്‍
ആണുംപെണ്ണും ഒന്നുപോല്‍
വന്മരക്കാടുകള്‍ പുല്‍മേടുകള്‍
വഴുതനങ്ങ കടുകുമണി
തക്കാളി കുന്നിക്കുരു
പട്ടിണീം പരിവട്ടോം
കാഴ്ച വട്ടത്തെങ്ങുമില്ല.
അപരിചിതരായ ചില നിഴലുകള്‍
അവിടവിടെ ..അത് സാരല്ല്യാന്നേ!
ആകയാല്‍, തോഴരെ നമുക്ക്‌
മേലോട്ട് മേലോട്ട്
കയറിക്കൊണ്ടേയിരിക്കാം
ഭുമി വിട്ടു ആകാശം തേടാം…


Leave a Reply

Your email address will not be published. Required fields are marked *