ഓര്‍മകള്‍ അഭയാര്ഥികള്‍

ഓര്‍മകള്‍ അഭയാര്ഥികള്‍ മനസ്സും വീടും നാടും വന്‍കരകളും ഉപേക്ഷിച്ചു പൊടുന്നനെ എന്തിനെന്നും എവിടെക്കെന്നും അറിയാത്ത യാത്രകളിലേക്ക് എടുത്തെറിയപ്പെടുന്നവര്‍. ഇതാ ഇപ്പോള്‍ ഞങ്ങളുടെ പടിക്കപ്പുറം അളഗപ്പന്‍റെ കൈവണ്ടിയില്‍, നീലച്ച പ്ലാസ്ടിക് വിരിക്കടിയില്‍ കുത്തിനിറഞ്ഞ് എങ്ങോട്ടെന്നറിയാതെ യാത്രയാവുന്ന തുരുമ്പും പൊടിയും ചിതലും പിടിച്ച ഓര്‍മകള്‍… മാലിന്യ മുക്തിയെക്കുറിച്ചുള്ള പുത്തന്‍ അവബോധത്തെ തുടര്‍ന്നു പരിസര ദിനത്തില്‍ പെട്ടെന്ന് അഭയാര്‍ഥികളായവര്‍ പഴയ മാസികകള്‍, പ്രേമലേഖനങ്ങള്‍ മയില്‍പ്പീലിത്തുണ്ടുകള്‍ , ഓട്ടുപത്രങ്ങള്‍, കൌതുകക്കവറുകള്‍ കല്യാണക്കത്തുകള്‍… ഞങ്ങളുടെ ജീവിതം പൈംപാലായി തിളച്ചു തൂവുന്നതും ഇടക്കൊക്കെ പുളിച്ച പച്ചമോരിന്‍റെ …