ഓര്‍മല്ല്യല്ലോ.. ഒന്നും..!!

ഓര്‍മയുടെ താക്കോല്‍ക്കൂട്ടം കളഞ്ഞു പോയി ട്ടോ!! തലയണച്ചോട്ടിലും ശീപോതിയറയിലും കുളക്കടവിലും നടവഴികളിലുടനീളവും പിന്നെ പഴഞ്ചൊല്ലുപ്രകാരം കുടത്തിലും ഒക്കെ നോക്ക്ണ്ടായീ.. കൂട്ടക്കാരേ..സത്യായിട്ടും…. ആകെ ആലോസരായി.. ഒന്നും ഓര്‍മയിലില്ല ഒന്നും ന്നു വച്ചാ ഒന്നും.. … മനസ്സ് ഒഴിഞ്ഞൊരു കൂടു പോലെ വരാന്തയുടെ മൂലയില്‍ കാറ്റത്തു ആടിക്കൊണ്ടിരിക്ക്യാ… അതിനിടയ്ക്ക് ദാ കേട്ടില്ലേ പിന്‍സ്വരം? “അങ്ങന്നെ വേണം.. ഓര്‍മ ലേശം കൂടുതലായിരുന്നേ.. നന്നായി.. ഇനി അപ്പപ്പോളത്തെ മാമ്പഴക്കൂട്ടാന്‍റെ അല്ലെങ്കി ബീഫ് പൊരിച്ചതിന്‍റെ ( ശ്ശ്,,,) ഉപ്പും മുളകും രുചീം ഓര്‍ത്താ മതീല്ലോ..” …