ഇത്തിരിക്കുഞ്ഞന്മാരുടെ പെരും സത്യം

ഇത്തിരിക്കുഞ്ഞന്മാർ വിശ്വൈക പൗരന്മാർ ഞങ്ങളെയറിയുമോ കൂട്ടുകാരെ (ഇത്തിരി) തൂണിലും തുരുമ്പിലും തീയിലും തണുപ്പിലും കൊടുമുടിത്തുമ്പിലും കടലിനാഴത്തിലും പെരുകിപ്പരക്കുമീ ഞങ്ങളെയറിയുമോ? (ഇത്തിരി) കണ്ണാലെ കാണാനാവാത്തോ- രെണ്ണിയാൽ തീരത്തോർ നിങ്ങടെ മുതുമുതു മുത്തശ്ശിമാർ ഞങ്ങൾ നിങ്ങൾക്കായ് വഴിവെട്ടി വീടുതീർത്തോർ (ഇത്തിരി) മണ്ണ്, വിണ്ണ്, പൂവ്, പുഴക- ളെണ്ണമറ്റ സസ്യജാല- മൊന്നുമില്ലീ പ്രപഞ്ചമില്ല, നിങ്ങളില്ല; ഞങ്ങളില്ല- യെങ്കിലെന്ന പെരിയസത്യ- മെന്നുമെന്നുമോർക്കുക.. (ഇത്തിരി) ഇത്തിരിക്കുഞ്ഞന്മാർ ഞങ്ങൾ ചൊന്നീടുന്നൊ- രിപ്പെരും സത്യം മറക്കാതിരിക്കുക **** യുറീക്കയുടെ സൂക്ഷ്മജീവിപ്പതിപ്പില്‍ ( ഓഗസ്റ്റ്‌ 2016) പ്രസിദ്ധീകരിച്ച ഒരു …

ജീവിതം, പുസ്തകം !!

സ്നേഹം, പാലായി ചുരന്നു വന്നിരുന്ന മിനു മിനുത്ത ഈ അകിട്ടില്‍ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും “ ശുഭാപ്തി വിശ്വാസം കൈവിടരുത് “ എന്ന് യന്ത്രം പോലെ നീ മൊഴിയുുന്ന, നിന്റെയാ ഒടുക്കത്തെ ക്വൊട്ടേഷന്‍ ഉണ്ടല്ലോ.. അത് എത്ര വലിയ കിത്താബില്‍ നിന്നുള്ളതാണെങ്കിലും എനിക്ക് ഏറ്റ് വാങ്ങാന്‍ കഴിയില്ല.. സോറി. സ്ഥലകാലങ്ങളില്‍ നിന്ന് അടർത്തിയെടുത്ത നിന്‍റെ ഉദ്ധരണികള്‍, ഉടലില്ലാതെ ചിന്തിക്കുന്ന തലകള്‍ പോലെയാണ്.. നിന്റെ പല പുസ്തകങ്ങളും ശരിക്കൊന്നു തുറന്നു വച്ചാല്‍ അവയിലെ മിക്ക ഉദ്ധരണികളും കാറ്റും …