ചോദ്യങ്ങള്‍ പലവിധം
ചില ചോദ്യങ്ങള്‍ പറന്നാണ് വരിക പക്ഷികളുടെ രൂപത്തില്‍. പാമ്പുകളെപ്പോലെ ഇഴഞ്ഞിഴഞ്ഞ് വന്നെത്തുന്ന ചോദ്യങ്ങളുമുണ്ട്. പെരുമഴയ്ക്കു ശേഷം ഇയ്യാം പാറ്റകളെപ്പോലെ പറന്നുയര്ന്നെ ത്തുന്ന ചോദ്യക്കൂട്ടങ്ങളെ പേടിക്കാനില്ല.. അവ പെട്ടെന്നു തന്നെ ചിറകുപൊഴിഞ്ഞു നിരാധാരങ്ങളായിതീരും. കൂട്ടത്തില്‍ നിസ്സാരങ്ങളായി തോന്നുന്ന കൊതുകുരൂപത്തിലുള്ള ചോദ്യങ്ങള്‍ അപകടകാരികളാണ്.. അവ കാഴ്ചയ്ക്കും കേള്‍വിക്കും ബുദ്ധിക്കും ഇടയിലൂടെ, ഒരു പിടിയും തരാതെ, ഏതോ പരിഹാസപ്പാട്ടും മൂളി വന്നെത്തും എന്നിട്ട് നൊമ്മടെ അഹങ്കാരത്തിന്‍റെ യും ഔദ്ധത്യത്തിന്‍റെയും തൊലി തുളച്ച്, ആഞ്ഞാഞ്ഞു കുത്തിക്കൊണ്ടിരിക്കും.. അവയെ സൂക്ഷിക്കണം…! ****************************** കൃകു 22-02-2014
ശ്ശൊ…ഈ..കടല് !
കുറേനാള്‍ മുമ്പ് കാണുമ്പ കടല് ഒരു വലിയമ്മച്ചിയെപ്പോലെ കൈവിരലുകള്‍ ക്കിടയില്‍ ജപമാല കൊരുത്ത് ജപിക്കുകയായിരുന്നു. അത് കഴിഞ്ഞ് ഒരു മഴക്കാല സന്ധ്യക്ക് കാണുമ്പോ മുഴു വട്ടായിരിക്കുന്നു എന്തൊരു അലമുറ ബഹളം..ശ്ശോ.. മൂന്നു നാലു ദിവസം മുമ്പ് , നേര്‍ത്ത നിലാവത്തു അത് വഴി ചെന്നപ്പോളെ, കാമുകിയെപ്പോലെ കൈകോര്‍ത്തു ആരികുചേര്ന്നൊരു നില്‍പ്പ് .. ശരിക്കും നാണിച്ചു പോയി കേട്ടാ… ഇനി ചെല്ലുമ്പം ചെല്ലപ്പൈതലായി ഒക്കത്ത് കയറി ഇരിക്കും, ഒറപ്പാ.. ശ്ശോ..ഈ.. കടല്.. എനിക്ക് വയ്യ..!! ********************** കൃകു 14, …
“മാന”ത്തിന്‍റെ പല മാനങ്ങള്‍
തീരുമാനം, സ്വാഭിമാനം, ചെമ്മാനം, വര്‍ത്തമാനം, വരുമാനം, അവമാനം, എന്നിപ്രകാരം മാനങ്ങള്‍ പലതരമാണല്ലോ.. ഓരോ തരം തീരുമാനത്തിനും പലതരം മാനങ്ങളാകാം എന്നിങ്ങനെ പണ്ടേക്കു പണ്ടേ കേട്ടു പോരുന്നുണ്ട് എന്നിരിക്കിലും ഇയ്യിടെയായി ഓരോരോ തീരുമാനത്തിലും വര്‍ത്തമാനത്തിലും എത്രയെത്ര മാനമെന്ന് എണ്ണിയെണ്ണി നമ്മടെ ഒറിജിനല്‍ മാനം— ന്നുവച്ചാല്‍, വാനം, ഗഗനം, നഭസ്സ്, വിഹായുസ്സ്– അന്തം വിട്ടു നില്‍ക്കുന്നത് കണ്ടവരുണ്ട്..എന്നും സര്‍വ മാനങ്ങള്‍ക്കും മീതെയുള്ള മാനത്തിനു ഇയ്യിടെ വരുമാനം എന്ന് തന്നെയാണ് പേരെന്നും പറഞ്ഞു കേക്കുനുണ്ട് ട്ടാ… ഒന്നു നിന്നു തിരിയുമ്പോഴേക്കും സ്വാഭിമാനം …