വിഗ്നേശ്വര സ്തുതി
തെരുവോരത്തെ വിഗ്നേശ്വര വിഗ്രഹത്തിനു മുന്നിലേക്ക് സന്താപങ്ങളും സന്തോഷങ്ങളും പരിഭവങ്ങളും പരാതികളും പേറി പരസഹസ്രം തേങ്ങകള്‍ അതിവേഗം പാഞ്ഞുചെന്ന് ഉടഞ്ഞു കൊണ്ടിരുന്നു.. അളിയന്‍റെ കാലോടിയാന്‍ ആയിരം തെങ്ങ, ഒടിഞ്ഞ തോളെല്ലടുക്കാന്‍ അമ്പതു തേങ്ങ കസേര കിട്ടാനും തെറിക്കാനും തേങ്ങ, വിവാഹം നടക്കാനും മുടക്കാനും തേങ്ങ പരീക്ഷ എഴുതിയ കൊച്ചന്‍ ഓരോ വിഷയത്തിനും വെവ്വേറെ തേങ്ങ വേണമെന്ന് ഒരേ വാശി “ഏഴു രൂപ എട്ടു രൂപ” എന്ന് അപ്പുപ്പനും “എട്ട്, പത്തു” എന്ന് അമ്മൂമ്മയും പൊട്ടാനുള്ള തെങ്ങകളെ ഉയര്‍ത്തിപ്പിടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു.. …
അമ്മയുടെ ചിരി..
അടുക്കളപ്പാത്രങ്ങളിലെ നീക്കിബാക്കികള്‍ ഉപ്പിന്‍റെയും മുളകിന്‍റെയും മീന്‍മസാലയുടെയും പിടി വിട്ട് അനാഥരായി അമ്മയുടെ കൈകളില്‍ തിരിച്ചെത്തി… രാവിലത്തെ പ്രാതല്‍പ്പയറ്റ് കഴിഞ്ഞു മൂത്തമോന്‍ രാവുണ്ണി ബാക്കിവച്ച രണ്ടു കറിവേപ്പില, ഉച്ചയൂണു കഴിഞ്ഞ് കുട്ട്യോള്‍ടെ അച്ഛന്‍ കുട്ടിരാമന്‍ ഈമ്പി തകര്‍ത്തിട്ട മുരിങ്ങാച്ചണ്ടി, മിനിക്കുട്ടി എന്നത്തേയും പോലെ ചവച്ചു ബാക്കിവച്ച തക്കാളിത്തോല്‍, ഒടുക്കത്തവന്‍, അപ്പൂട്ടന്‍ കാര്‍ന്നു കാര്‍ന്നു തുപ്പി വച്ച അയല മുള്ള് ഇവയൊക്കെ ചേര്‍ത്ത് വച്ച് അമ്മ, ഞെണുങ്ങിയ അലുമിനിയപാത്രത്തിന്‍റെ അടിവശത്തായി ഒരു ചിത്രം മെനഞ്ഞു… എന്നിട്ട് കണ്ണാടിയിലെന്നപോലെ അതിലേക്ക് നോക്കി …
ഇനിയും വൈകിയില്ലോട്ടും
ഒരു മരം നട്ടു പച്ചപ്പിന്‍ മഹാവനം തീര്‍ക്കുവാന്‍. പൊയ്പ്പോയ കുളിരിനെ, കാറ്റിനെ, കിളികളെ, സ്നേഹാര്‍ദ്രമായ്, മന്ദ്രമായ് തിരിയെ വിളിക്കുവാന്‍ ഇനിയും വൈകിയില്ലോട്ടും പ്രിയരായ മക്കളേ… അകലെയൊരു പൊള്ളുന്ന വേനലുണ്ടുച്ചത്തിലലറുന്നു, ചിന്നം വിളിക്കുന്നു, പ്രിയയായ ഭൂവിന്‍റെ കരളും കിനാവും കരിക്കാന്‍.. അവസാന വിളവിന്‍റെ നെഞ്ചിലേയ്ക്കൊരുകൊടും കാളിയസര്‍പ്പമായ് മരുഭൂമിയുണ്ടാഞ്ഞിഴഞ്ഞിടുന്നൂ… വറ്റിയ പുഴകളും,വരണ്ട പാടങ്ങളും ഇററ് വെള്ളതിനായ് കേഴും കിടാങ്ങളും അവസാനമായൊന്നു പോട്ടിക്കരയുവാ നിറ്റ് കണ്നീരുപോലുമില്ലാത്തൊരമ്മയും കേഴുകയാണിന്നു നമ്മോട് ദീനരായ്: ഒരു മരം നട്ടു പച്ചപ്പിന്‍ മഹാവനം തീര്‍ക്കുവാന്‍ പൊയ്പ്പോയ കുളിരിനെ, …
“എന്തൊരുസ്പീഡ് !!”
പാതി തുറക്കുന്ന പൂമുഖപ്പാളിയില്‍ ധൃതിയില്‍ മായുമൊരു മുഖമാണയല്‍വാസി! നഗരത്തിരക്കി- ലൂടിരമ്പിപ്പായും കാറിന്‍ പുറകിലായലസം തെളിയുമൊരു കൈവീശലാണാത്മ മിത്രം! ഇടവിടാതിരമ്പിടും പരസ്യക്കടല്‍ത്തിരയില്‍ ഇടയ്ക്ക് തെളിയുമൊരു ചെറുമീനല്ലോ വാര്‍ത്ത! ചട്ടവും ചട്ടക്കൂടു- മോക്കവേ പൊളിച്ചമ്പോ കമ്പോളമിരമ്പവേ വഴിയോരത്തന്തംവിട്ടു നിന്നുനാം രസിച്ചു മൊഴിയുന്നൂ: “ എന്തൊരു സ്പീഡ്!!”* __________________________________________ *” കൊടിയേറ്റം” എന്ന അടൂര്‍ സിനിമയിലെ ഭരത് ഗോപിയുടെ ഡയലോഗ് ഓര്‍ക്കുക!! കൃകു ജൂണ്‍ 2011
കഥാശേഷമെവ്വിധം സഖീ?
ഏതോ ഒരജ്ഞാത സഞ്ചാര വീഥിയില്‍ എന്നോ ഒരു കണ്ണായുടക്കി, ഉള്ളിലെ പുളകപ്പാടത്തൊരു കിളിയായ് പറന്നത്, ചങ്കിലൊരു പൂവായ് വിടര്‍ന്നത്, പകല്‍ക്കിനാക്കിറുക്കില്‍ മധുസ്മിതമായ് പടര്‍ന്നത്, നിദ്രാവിഹീനമാം സിരകളില്‍ തിരകളായാഞ്ഞാഞ്ഞാലച്ചത്, വിരസ ഗ്രീഷ്മങ്ങളില്‍ മഞ്ഞായുതിര്‍ന്നത്, മൂക സായന്തനങ്ങളില്‍ മൂളിപ്പാട്ടായത്, ഘനശ്യാമയാമങ്ങളില്‍ തീക്കൊടുംകാറ്റായത്, ഒടുവില്‍ ഒരേകാന്തരാവിന്‍റെയറുതിയില്‍ അകലുന്ന രാക്കിളിപ്പാട്ടായത്, ശുന്യാംബരത്തിലൊരു മുകിലായി മാഞ്ഞത്, പിന്നെ കരളിലൊരു മുള്ളായത് കണ്ണിലൊരു മുത്തായത് കരയുന്ന കവിതയാവുന്നത്….. വെറുതേ ഞാനോര്‍ത്തു പോകുന്നു… വീണ്ടുമേകാകിയായ് പുതുപഥങ്ങളില്‍ യാത്ര തുടരവേ… ഒന്നു ചോദിച്ചോട്ടെ…. സഖീ, ഇനിയൊ? ഇനിയെന്തു പരിപാടി?!! …
ദിന ദീനം ! !
അപ്പനൊരു ദിനം അമ്മക്കൊരു ദിനം അപ്പൂപ്പനുംമുത്തിയമ്മക്കുമോരോ ദിനം കാമിനിക്കും കാമുകനുമോരോ ദിനം ഇരുമ്പിനൊരുദിനം തുരുമ്പിനൊരു ദിനം ചക്കക്കും ചക്കക്കുരുവിനുമോരോദിനം ചക്കിനൊരു ദിനം കൊക്കിനൊരു ദിനം മാവിനും മാങ്ങയണ്ടിക്കും ദിനം കത്തിക്കൊരു ദിനം കോടാലിക്കൊരു ദിനം അഴുക്കിനോരു ദിനം മെഴുക്കിനും ദിനം പുഴുക്കിനും പ്രാന്തിനുമോരോ ദിനം തെക്കിനൊരു ദിനം കിഴക്കിനൊരു ദിനം പല്ലിനൊരു ദിനം, എല്ലിനൊരു ദിനം നെഞ്ഞുവേദനിക്കുവാന്‍ മാത്രമായൊരു ദിനം. കടലിനും കടലാടിക്കുംവെവ്വേറെ ദിനം ചക്കിക്കൊരു ദിനം ചങ്കരനോരു ദിനം ചതവിനും ചമ്മലിനും ചമ്മന്തിക്കും ദിനം. ദിനങ്ങളീവിധം …
കേള്‍വി
നോക്കൂ, ഗുരോ, നേതാവേ, സുഹൃത്തേ, സഖാവെ, കേള്‍വിയുടെ അകാല ചരമത്തേക്കുറിച്ച് ഇനിയും പറയാതെ വയ്യെന്നായിരിക്കുന്നു… പറഞ്ഞിട്ട്, ഫലിതമല്ലാതെ ഫലമുണ്ടാകാനില്ല എന്നും കേള്‍വി ഒരു വെറും സ്മൃതിയായിരിക്കുന്നു എന്നും അറിഞ്ഞിട്ടും എന്തിനീ പറച്ചില്‍ എന്ന അത്ഭുതം ചുമ്മാ അവശേഷിക്കട്ടേന്ന്.. നേതാക്കളും വാര്‍ത്താവായനക്കാരുമൊക്കെ കാതടച്ച്, കണ്ണടച്ച്, കൈയുയര്‍ത്തി വാതോരാതെ ഉറഞ്ഞു മൊഴിഞ്ഞു തുടങ്ങിയ കാലം മുതലേ ടിയാന്‍ അന്നം കിട്ടാതെ അനാഥനായി അലഞ്ഞു തിരിഞ്ഞിരുന്ന കാര്യം പലരും ഓര്‍മിക്കുന്നു… അതിനു ശേഷം എന്ത് സംഭവിച്ചു എന്നത് അശേഷം വ്യക്തമല്ല.. ഏന്തിനേറെ …
ചില ദുഃഖ ചിന്തകള്‍
1 ഇളം കറുപ്പുനിറമുള്ള മഴക്കാറുകളില്‍ സഞ്ചരിച്ചാണ് ദുഃഖങ്ങള്‍ എന്‍റെ അരികിലെത്താറ്.. കറുത്ത കാറുകള്‍ ജനാലക്കപ്പുറം പതുങ്ങി നില്‍ക്കു മ്പോള്‍ മനസ്സ് പറയും: “ദുഖങ്ങളുടെ വരവായി” 2 മേഘങ്ങളുടെ അശ്രദ്ധ മൂലം, ചിലപ്പോള്‍, എനിക്കുള്ള ദുഃഖങ്ങള്‍ വഴിയിലോ, മാര്‍ക്കറ്റിലോ അല്ലെങ്കില്‍ വഴിയോരത്തോ ഒക്കെ ചിതറി വീഴും.. അങ്ങനെ വഴിയോര ദുഃഖങ്ങള്‍, മാര്‍ക്കറ്റ് വ്യഥകള്‍, അങ്ങനെ പലതരം ദുഃഖങ്ങള്‍ ഉണ്ടാകും. 3 ദുഃഖങ്ങള്‍ ഉരുക്കിയും വേവിച്ചും പലതരം സന്തോഷങ്ങള്‍ ഉണ്ടാക്കാമത്രേ.. ആരോ പറഞ്ഞു കേട്ടതാ.. പരീക്ഷിച്ചു നോക്കിയില്ല നൂറു തിരക്കല്ലേ..പിന്നെ …
ഒരു മഴ! പല മഴ!
പുലര്‍കാലക്കുളിര്‍ത്തെന്നലില്‍ വെയിലിന്‍ വെളളിക്കൊലുസുമണി ഞ്ഞെത്തി,യെന്നുള്ളില്‍ തുള്ളു- മിളം പൈതലായ് മഴ… പിന്നെന്‍റെ മുറ്റത്തൊരു മുല്ലപ്പൂപ്പന്തലുകെട്ടി തുടികൊട്ടിയാടിപ്പാടും സുരസുന്ദരിയായ് മഴ.. നട്ടുച്ചക്കിരുളു പുതച്ച്, നീളന്‍ മുടി ചുറ്റും ചിതറി അലതല്ലി ചിരിച്ചു കൊണ്ടൊരു ഭ്രാന്തത്തിപ്പെണ്ണായ് മഴ.. അന്തിക്കിരുകണ്ണിലുമോരോ മിന്നല്‍പ്പിണ൪പന്തംചൂടി ഇടിവെട്ടിന്‍ ചിലങ്ക കെട്ടി കലി തുള്ളും കോമരമായ് മഴ… എല്ലാരുമുറങ്ങും നേരം ഇടിമിന്നല്‍ ചേലയണിഞ്ഞു ജനവാതില്‍പ്പാളിയിയിലൂടെ കൈനീട്ടും കാമിനിയായ് മഴ.. നടുനട്ടപ്പാതിരനേരം, നടുമിറ്റത്തൂണില്‍ ചാരി ഓര്‍ത്തോര്‍ത്തു വിതുമ്പിക്കരയു- മൊരേകാകിനിയായ് മഴ.. അതിരാവിലെയമ്പലമുറ്റ ത്തരയാലിന്‍ തറയിലനാഥം കരിയിലതന്‍വിരിയിലുറങ്ങും മുതുമുത്തശ്ശിയായ് മഴ.. …
കറുത്ത ചിത്രശലഭങ്ങള്‍*
പ്രിയപ്പെട്ട ഇന്‍ഗ്രിഡ്, വെളുപ്പിന്‍റെ വെറുപ്പുകൊട്ടകളിലേക്ക് ഇരുണ്ട ആഫ്രിക്കന്‍ കടലോരത്ത് നിന്നുകൊണ്ട് നീ ചിറകണിയിച്ചു പറത്തി വിട്ട കറുകറുത്ത ചിത്രശലഭങ്ങള്‍.. പിന്നെ, നീ നിന്‍റെ ചോരയും ഭ്രാന്തും ആസക്തികളും ഉരുക്കിത്തീര്‍ത്ത മഹാപ്രതിരോധങ്ങള്‍…. ഒടുവില്‍ മൃതമായ എല്ലാത്തിനെയും വെല്ലുവിളിച്ചുകൊണ്ട് മൃത്യുവിന്‍റെ ആഴക്കടലിലേക്ക് നീ നടന്ന ആ നടത്തം.. തീക്കനല്‍ കൊണ്ട് ഹൃദയഭിതിയിലെഴുതിയ കവിതപോലെ ഇപ്പോളും ഉള്ളില്‍ പൊള്ളി നില്‍ക്കുന്നു… ഇടിവെട്ടു പോലെ നീ നിന്‍റെ ചോരയില്‍ മുക്കിയ കല്‍ക്കരിത്തുണ്ടു കൊണ്ട് ചരിത്രത്തിന്‍റെ ഇരുണ്ട ചുമരില്‍ കോറിയിട്ട വരികള്‍ കാലത്തിന്‍റെ അലസ …
ഒരു പ്രേം കഹാനി
അന്തിനിലാവത്ത്, പൊന്നാനിക്കടവത്ത് കര ചെന്ന് കടലിന്‍റെ കാതിലോതീ: “പുന്നാരമണിമുത്തേ ഞമ്മക്കീ നാടുവി- ട്ടോരു കിനാത്തോണി തുയഞ്ഞു പോകാം.. ഇവിടടീ ഹലാക്കിലെ മത്തിമണത്തില് ഒരു സുമാറില്ലെന്‍റെ ഖല്‍ബേ .” അന്നേരം മോഞ്ചത്തി കൊലുസും കുലുക്കി– ക്കോണ്ടിവിധം പ്രതിവചിച്ചാള്‍: “ഇങ്ങക്ക് നട്ടപ്പിരാന്താ മനിശ്യനേ.. എങ്ങണ്ട് മണ്ടാനാ മോന്തി നേരത്ത്? മുണ്ടാണ്ടെ മൂലയ്ക്ക് കേറിക്കെടന്നോളി ബല്ലോരും കേക്കണ്ട..പുയ്യാപ്പളെ..” നാട്ടികക്കടലോരത്തീറന്‍ കാറ്റത്ത് കര പിന്നേം രാഗവിവശനായീ… “ക്ടാവേ ഈ പരിപാടി ശേര്യാവില്ലട്ടാ.. മ്മക്ക് ഒരു പോക്കങ്ങട് പോവാം മുത്തേ. ഇവടാകപ്പാടെ അദിന്‍റെ ഒരു …