പൊങ്കാല

ഒരു കൊല്ലം കിട്ടിയ ആട്ടും തുപ്പും
അവഗണനകളും പരിഹാസച്ചിരികളും
അട്ടഹാസങ്ങളും പീഡനങ്ങളും…
പിന്നെ പറയാതെ അറിയുന്നതോക്കെയും…
അരിയും ശർക്കരയും ലേശം
തേങ്ങയും ചേർത്ത് തിളപ്പിച്ച് വേവിച്ച്
ഇന്ന് പൊങ്കാലയിട്ടു..
പ്രസാദമാക്കി
തന്നവവർക്കൊക്കെ
മടക്കി കൊടുത്തു….
ഇനി പുതിയൊരു കലമെടുക്കണം..
നാളെ വീണ്ടും തുടങ്ങില്ലേ…!!!


Leave a Reply

Your email address will not be published. Required fields are marked *