നിശബ്ദത

നിശബ്ദത ഒരു ഭാഷയാണ്..അല്ല,
ഭാഷകളുടെ ഭാഷയാണ്.
വെടി കൊണ്ടു വീണവര്‍,
വെട്ടേറ്റു ചിതറിയോര്‍
ജീവിക്കുന്നവരോട്
സംസാരിക്കുന്ന ഭാഷ…
മുറിച്ചു വീഴ്ത്തിയ മരങ്ങളും
അമ്പുകൊണ്ട കിളികളും
വറ്റിപ്പോയ അരുവികളും
കാലത്തോട്
അലമുറയിടുന്ന ഭാഷ..
വിദ്വേഷത്തിന്‍റെ രക്തസാക്ഷികള്‍
ദൈവത്തോടു പ്രാര്‍ഥി ക്കുന്ന ഭാഷ
വെറുപ്പിന്‍റെ നീതി ശാസ്ത്രങ്ങളെ
എത്ര വെള്ളയടിച്ചാലും
അവയുടെ നിറം ഇരുട്ടിന്‍റെതെന്ന്
മലമുകളില്‍ നിന്ന്, വരുംകാലം
വര്‍ത്തമാനത്തെ നോക്കി
ഉത്ഘോഷിക്കുന്ന ഭാഷ…
നിശബ്ദത ഒരു ഭാഷയാണ്..അല്ല..
ഭാഷകളുടെ ഭാഷയാണ്..


Leave a Reply

Your email address will not be published. Required fields are marked *