വനിതാദിനം..ശുഭം

വനിതാദിനം.. പുലര്‍ച്ചെ..
കൃഷ്ണസാവ് വീട്ടിന്‍റെ ചുമരില്‍
പോസ്റ്റര്‍ ഒട്ടിച്ചു വച്ച ശേഷം ഭാര്യോട് പറഞ്ഞു :
“ ഇയ്യിന്നു ചായണ്ടാക്കണ്ട, ഒന്നുംണ്ടാക്കണ്ട.
മ്മക്ക് പീടികേന്നു പുട്ടും കടലേം വാങ്ങാ ട്ടാ..”
ഭാര്യ രാധമ്മ ഒന്ന് മന്ദഹസിച്ചു. ന്നട്ട് ഇപ്രകാരം :
“ഓ! ഇത് മ്മടെ വനിതാദിന പ്രമേയം..ല്ലേ?
ഇങ്ങക്ക് വേറെ പണിയോന്നുല്ല്യ ആര്യപുത്രാ?
അനങ്ങാണ്ടിരുന്നാ ഇനിക്ക് പിത്തം വരുല്ലേ?.”
(അത് വിത്തിന്‍ കൊട്ടേഷനാട്ടാ ..!)
“ബേണ്ട. അത് ശെരിയാവില്ലട്ടാ..”
സാവ് ആദര്‍ശത്തില്‍ ഉറച്ചു നിന്നു.
ആ നില്‍പ്പ് പെലരും വരേ നീണ്ടു
കാശു ലേശം ചെലവായെങ്കിലും
അന്ന് തുല്യത ജയിച്ചു ട്ടാ…
സംഗതി തരക്കേടില്ലല്ലോന്നു കഥാനായികക്കും
പ്രത്യകിച്ച് അവരുടെ എല്ലുകള്‍ക്കും
തോന്നീ- തോന്നീല്ലാ എന്നായപ്പോളെക്കും
നേരാ പുലര്‍ന്നു .. കൃഷ്ണസാവ്
കിടക്കപ്പായില്‍ ഒന്ന് മലക്കം മറിഞ്ഞിട്ടു
പാതിമയക്കത്തില്‍
അലാറം പോലെ അലറി..
“ട്യേ.. ചാാായ”….”ട്യേ.. ചാാായ”.
രാധമ്മ ഒന്ന് ഞെട്ടാന്‍ നോക്കി..
അതിനെവടെ നേരം!!
പിന്നെ മാനത്ത് മാഞ്ഞു തുടങ്ങിയ അമ്പിളിയെപ്പോല്‍
ഒരു മഞ്ഞച്ചിരി ചിരിച്ച്
അടുക്കളേല്‍ക്ക് മന്ദമന്ദം തുഴഞ്ഞു നീങ്ങി.
പശ്ചാത്തലത്തില്‍
“ട്യേ ചാാായ” എന്ന ഇടി മുഴക്കം…
പിന്നെ എല്ലാം പതിവുപോലെ..
വനിതാദിനം .ശുഭം..!

************************
കൃകു
09-03-2015


Leave a Reply

Your email address will not be published. Required fields are marked *