പഴംചൊല്‍ പതിരുകള്‍

പഴംചൊല്‍ പതിരുകള്‍
പന്ത്രണ്ടു സീരിയലും കണ്ടു മടുത്തപ്പോ
മടിയന്‍ ഒരു മല ചുമക്കാം എന്നു കരുതി.
മല നോക്കി ചെന്നപ്പോ മലയൊക്കെ ഫ്ലാറ്റ്!
അവടെല്ലാം അംബരം ചുംബിക്കും ഫ്ലാറ്റ്!
*
വഴിവാണിഭമേന്തോന്നെന്നറിയാനായ്‌ നമ്മടെ
പുന്നരപ്പോന്നാട്, പാത്തുമ്മേടാട്,
അയല്‍പക്കത്തങ്ങാടീല്‍, ഇല വാങ്ങാന്‍ പോയി
ഇല വാങ്ങാന്‍ ചെന്നപ്പൊളെന്താണ് പുകില്!
അങ്ങാടി പൂട്ടിയിട്ടമ്മായി പോയെന്നൊരു
പാട്ടിന്‍റെ കൂത്ത്..
അങ്ങാടി നിന്നെടത്തമ്പമ്പോ മാള്‍, മാള്‍..
മിന്നിത്തിളങ്ങുന്ന മാള്‍, പുലിവാല്‍/ള്‍…
*
ഇന്നത്തെയത്താഴം പഴംചോല്ലോണ്ടാവാം
എന്നും നിരൂപിച്ചു കുട്ട്യോളടമ്മ
അരനാഴി പഴംചോല്ലെടുത്തൊന്നു പാറ്റി
മണിയൊന്നുമില്ലതില്‍ മുഴുവനും പതിര്!!

****
29 july 2012, കൃകു


Leave a Reply

Your email address will not be published. Required fields are marked *