ശ്ശൊ…ഈ..കടല് !

കുറേനാള്‍ മുമ്പ് കാണുമ്പ
കടല് ഒരു വലിയമ്മച്ചിയെപ്പോലെ
കൈവിരലുകള്‍ ക്കിടയില്‍
ജപമാല കൊരുത്ത് ജപിക്കുകയായിരുന്നു.
അത് കഴിഞ്ഞ് ഒരു മഴക്കാല സന്ധ്യക്ക്
കാണുമ്പോ മുഴു വട്ടായിരിക്കുന്നു
എന്തൊരു അലമുറ ബഹളം..ശ്ശോ..
മൂന്നു നാലു ദിവസം മുമ്പ് ,
നേര്‍ത്ത നിലാവത്തു അത് വഴി
ചെന്നപ്പോളെ, കാമുകിയെപ്പോലെ
കൈകോര്‍ത്തു ആരികുചേര്ന്നൊരു നില്‍പ്പ് ..
ശരിക്കും നാണിച്ചു പോയി കേട്ടാ…
ഇനി ചെല്ലുമ്പം ചെല്ലപ്പൈതലായി
ഒക്കത്ത് കയറി ഇരിക്കും, ഒറപ്പാ..
ശ്ശോ..ഈ.. കടല്..
എനിക്ക് വയ്യ..!!

**********************
കൃകു
14, സെപ്റ്റംബര്‍, 2014


Leave a Reply

Your email address will not be published. Required fields are marked *