ശുദ്ധീകരണം

മനസ്സിന്‍റെ മുറ്റം നിറയേ
പെയ്യാത്ത മഴക്കാറുകള്‍
പാതി ചത്ത പ്രതീക്ഷകള്‍
വിറ്റ്പോകാത്ത വാഗ്ദാനങ്ങള്‍
കെട്ടുപോയ പ്രേമക്കരിന്തിരികള്‍
ഉറുമ്പരിക്കുന്ന സ്വപ്നച്ചിറകുകള്‍
വക്ക്പൊട്ടിയ സൗഹൃദങ്ങള്‍
ആക്രാന്തികളുടെ പ്ലാസ്ടിക്കുറകള്‍
പാറിത്തളര്‍ന്ന പഴം കൊടികള്‍
യൗവനത്തിന്‍റെ മീന്മുുള്ളുകള്‍
ചവച്ചരച്ചിട്ട ആവേശപ്പാക്കുതുണ്ടുകള്‍
തുരുമ്പിച്ച ഓര്‍മ്മത്താക്കോലുകള്‍….
“എന്റെ് വനജാക്ഷ്യെ, ഇതൊക്കെ
ഒന്നടിച്ചു വാരിക്കളഞ്ഞുടെ?
മാലിന്യക്കാര് വരവ് നിര്ത്യേതു
നെനക്കും അറിവുള്ളതല്ല്യോ?”
“ ഓ..പിന്നേ..ഞാന്‍ കൊറേ അടിച്ചുവാരും..
അവരൊരു ഉണ്ടാ ക്ക്യതോക്കേയ്‌
അവരൊരു അനുഭവിച്ചാ മതി..
അവടെ കെടന്ന് നാറട്ടെ”


Leave a Reply

Your email address will not be published. Required fields are marked *