വാഗ്മാലിന്യം

ഇയ്യിടെയായി മാലിന്യക്കൂമ്പാരങ്ങള്‍ക്കി ടയില്‍
ഒരുപാട് വാക്കുകള്‍ കാണപ്പെടുന്നുണ്ടത്രേ..!
ചിറകൊടിഞ്ഞ വാക്കുകള്‍, പാതിവെന്ത വാക്കുകള്‍,
ചതഞ്ഞ വാക്കുകള്‍, ചത്ത വാക്കുകള്‍
നന്മ നിറഞ്ഞ വാക്കുകള്‍, നട്ടെല്ലൊടിഞ്ഞ വാക്കുകള്‍..
കറുത്ത പ്ലാസ്റ്റിക്‌ കവറില്‍ വലിച്ചെറിയുന്ന
ചീഞ്ഞ വാക്കുകളാണ് അസഹ്യം..
ചീമുട്ടയെ വെല്ലുന്ന ദുര്‍ഗന്ധമാണവയ്ക്ക്..
പറയേണ്ടിടത്ത് പറയാതെ പോയ വാക്കുകളാണ്
കൂട്ടത്തിലേറെയും എന്ന് ഗവേഷകര്‍..
പേടിച്ചരണ്ട് ചുളുങ്ങിപ്പോടിഞ്ഞുപോയ
വാഗ്വിലാസങ്ങള്‍ പലതുണ്ട് എന്ന് സ്വ ലേ..
അരുമക്കണ്ണ്‍ മിഴിച്ച്, ഉണ്ണിവാ പൊളിച്ച്
തലപോട്ടിക്കിടന്ന ഒരു കുഞ്ഞുവാക്ക്
ഒരുപാട് പാന്ഥനയനം നനച്ചു പോല്‍..
‘ഞാനെ’ന്നോരൂക്കും ‘റാന്‍’ എന്ന വാക്കും
പെരിനോരെണ്ണം പോലും
ഇയ്യിടെ പാഴാകുന്നില്ല എന്നത്
ശ്രദ്ധേയമെന്നു ചരിത്രകാരന്‍

******************
കൃകു 7, മെയ്‌ 2012


Leave a Reply

Your email address will not be published. Required fields are marked *