പ്ലാസ്റ്റിക് കാലത്തെ പ്രണയം
നോക്കെന്റെ പ്രണയിനീ, ഡിയറീ,
ഭവതി ഇപ്രകാരം ഏതെങ്കിലും
പഴയ നോവലൊക്കെ വായിച്ചിട്ട്
“ച്യാട്ടന്റെ കൈപിടിച്ച്..
കാറ്റ്, കുളിരു, ചെന്താമര,
അമ്പലക്കുളം, പച്ചനെല്പ്പാടം”
എന്നൊക്കെ പറഞ്ഞാലേ..സോറി
അതൊന്നും നടക്കുന്ന കാര്യല്ല ട്ടോ..!
പിന്നെ നമ്മടെ ഭീംസെന്‍ അങ്കിള്‍
പാടുപെട്ടു പാന്ജലി ആണ്ടിക്ക് വേണ്ടി
കല്യാണ്‍ സൌഗന്ധിക്ക് ഫ്ലവര്‍ കൊണ്ടന്ന പോലെ
ഇടക്ക് ഇല്ലിമുളം കാടിന്റെം പച്ചപ്പ്നംതത്തെടേം
ഒക്കെ ഓരോ ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്യാം..
അതിനന്നെ എത്ര കൊതുകുകടി കൊണ്ടിട്ടാ
എന്നറിയണം സ്വീറ്റീ…പ്ലീസ്..
പിന്നേയ് ലല്ലലലം പാടുന്ന തെന്നല്‍സും
കുയില്സിന്റെ കിളിനാദംസും ഒക്കെ
ജസ്റ്റ് ഡൌണ്‍ലോഡ് ഫ്രം ഗൂഗിള്‍..
എന്നിട്ട് റിംഗ് ടോണ്‍ ആക്ക്…!
“ഡാ കുറേക്കൂടി ആത്മാര്‍ത്ഥമായി
ചിരിച്ചുടെ” എന്നൊക്കെ ചോദിച്ചാല്‍
അതിനു പറ്റിയ സ്മൈലീസ് വേണ്ടേ സ്വീറ്റീ!!
സെര്‍ച്ച് ചെയ്തു നോക്കട്ടെ ട്ടോ…!!
********************************
കൃകു 30, Nov, 2012
