“എന്തൊരുസ്പീഡ് !!”
പാതി തുറക്കുന്ന
പൂമുഖപ്പാളിയില്‍
ധൃതിയില്‍ മായുമൊരു
മുഖമാണയല്‍വാസി!
നഗരത്തിരക്കി-
ലൂടിരമ്പിപ്പായും
കാറിന്‍ പുറകിലായലസം
തെളിയുമൊരു
കൈവീശലാണാത്മ മിത്രം!
ഇടവിടാതിരമ്പിടും
പരസ്യക്കടല്‍ത്തിരയില്‍
ഇടയ്ക്ക് തെളിയുമൊരു
ചെറുമീനല്ലോ വാര്‍ത്ത!
ചട്ടവും ചട്ടക്കൂടു-
മോക്കവേ പൊളിച്ചമ്പോ
കമ്പോളമിരമ്പവേ
വഴിയോരത്തന്തംവിട്ടു
നിന്നുനാം രസിച്ചു
മൊഴിയുന്നൂ:
“ എന്തൊരു സ്പീഡ്!!”*
__________________________________________
*” കൊടിയേറ്റം” എന്ന അടൂര്‍ സിനിമയിലെ ഭരത് ഗോപിയുടെ ഡയലോഗ് ഓര്‍ക്കുക!!
കൃകു ജൂണ്‍ 2011
