ഇന്നത്തം

ഇന്നത്തം..എന്തുമാവട്ടെ
മനസ്സിന്നട്ടത്തനാഥമായ് ഞാലും
പഴയ പൂക്കൂട കെട്ടഴിക്കാം..
ആലസ്യത്തിന്‍ ചില്ലുകൂടുകള്‍
വിട്ടോണപ്പാട്ടൊന്നു മൂളാം
പാടേ മാഞ്ഞുമാഞ്ഞില്ലാതാകും
പാടത്തിന്‍ പച്ചപ്പിലേക്കും
വറ്റിത്തീരും തോട്ടിറമ്പിലെ
പഴയ തുമ്പിതോപ്പിലേക്കും
തെളികണ്ണുമായ് ചെന്നിറങ്ങാം..
കാണും പത്തു തുമ്പകളിപ്പോഴും
കൂടെ കണ്ണിരുമായഞ്ചാറുമുക്കുറ്റിയും
നാണത്താലേ നീല ച്ചോരൊടിച്ചുകുത്തിയും
കൂടെക്കൂട്ടാമിവരെയോക്കെയും
പിന്നെയില്ലാ മുറ്റത്തോരിത്തിരി
കിട്ടാച്ചാണകം മേഴുകാം..
എന്നിട്ടില്ലായ്‌മ, വല്ലായ്മയെല്ലാം മറ-
ന്നെല്ലാവര്‍ക്കുമായ്, നിനവോടെ
നിറമനസ്സോടെ, സ്നേഹത്തിന്‍
കുഞ്ഞിപ്പൂക്കളം തീര്‍ക്കാം…

***
കൃകു 21, ആഗസ്റ്റ്‌ 2012


Leave a Reply

Your email address will not be published. Required fields are marked *